Changes

വിവരണവും ഫലങ്ങളും
==== വിവരണവും ഫലങ്ങളും ====
2012-ല്‍ നേപ്പാളിലാണ്‌ RAIN, [http://www.acaciawater.com/pagespg-28008-7-81949/englishpagina/homewelkom.php html Acacia Water] എന്നീ സംഘടനകള്‍ ഒത്തൊരുമിച്ച് 3R പ്രവര്‍ത്തന സമ്പ്രദായത്തിന് രൂപം കൊടുത്തു തുടങ്ങിയത്. പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പില്‍ വരുത്തുന്ന സംഘടനകള്‍ക്ക്, പദ്ധതികളില്‍ 3R സമീപന രീതി അവലംബിക്കുന്നതിന് ആവശ്യമായ പിന്തുണ നല്‍കി വരുന്നു. പദ്ധതി പ്രദേശത്തിന്റെ ഭൗതിക, സാമൂഹിക പരിതസ്ഥിതികളെ കണക്കിലെടുത്ത് ഈ സമ്പ്രദായം നടപ്പില്‍ വരുത്തുന്നതിനുള്ള അവസരം ഒരുക്കിക്കൊടുക്കുന്ന രീതിയാണിത്. 2012-ല്‍ [http://www.metameta.nl MetaMeta] യും RAIN ഉം ചേര്‍ന്ന് എത്യോപ്യയില്‍ നിലവിലുള്ള പ്രകൃതിവിഭവ നിര്‍വഹണ ഘടനയുടെ ഭാഗമായി പ്രാദേശിക സര്‍ക്കാരുകള്‍ 3R സംവിധാനത്തേയും ഉള്‍പ്പെടുത്തുന്നതിനു വേണ്ടുന്ന പരിശ്രമം തുടങ്ങിയിട്ടുണ്ട്. ജലവിഭവ നിര്‍വഹണ പദ്ധതികളില്‍ ഒരു പ്ലാനിംഗ് ടൂള്‍ എന്ന നിലയില്‍ 3R ഉള്‍പ്പെടുത്തേണ്ടുന്നതിന്റെ ആവശ്യകത വിളിച്ചോതുന്നതായിരുന്നു ഈ രണ്ട് പ്രോജക്ടുകളും. എന്നിരുന്നാലും സര്‍ക്കാര്‍ - സര്‍ക്കാരേതര സംഘടനകളുടെ ഇപ്പോഴത്തെ പദ്ധതി ആവിഷ്‌കരണ പ്രക്രിയകളില്‍ മാറ്റം വരുത്തുന്നതിന് കൂടുതള്‍ അറിവും, ത്രാണിയും പ്രതിജ്ഞാബദ്ധതയും വേണ്ടിയിരിക്കുന്നു.
ഇതിലേക്കായി 3R കണ്‍സോര്‍ഷ്യത്തിലുള്‍പ്പെടുന്ന RAIN ഉം സഹസ്ഥാപനങ്ങളും ഒരു 3R പ്ലാനിംഗ് ടൂളും പ്രായോഗിക പരിശീലന മൊഡ്യൂളുകളും വിഭാവനം ചെയ്ത് തയ്യാറാക്കി വരുന്നു.
Akvopedia-spade, akvouser, bureaucrat, emailconfirmed, staff, susana-working-group-1, susana-working-group-10, susana-working-group-11, susana-working-group-12, susana-working-group-2, susana-working-group-3, susana-working-group-4, susana-working-group-5, susana-working-group-6, susana-working-group-7, susana-working-group-8, susana-working-group-9, susana-working-group-susana-member, administrator, widget editor
30,949
edits